കേരള സർക്കാർ സപ്പ്ളൈകോ സപ്ളയെര്സ് അസോസിയേഷൻ കാസറഗോഡ് ജില്ല ഇവർ നയിക്കും
കേരള സർക്കാരിന്റെ പൊതു മേഖലാ സ്ഥാപനമായ സപ്പ്ളൈകോ വിതരണക്കാരുടെ അംഗീകൃത സംഘടന ആയ കേരള സപ്പ്ളൈകോ സപ്പ്ളയർ അസോസിയേഷൻ (KSSA)യുടെ പുതിയ കാസറഗോഡ് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പയ്യന്നൂർ ഗ്രീൻ പാർക് റെസിഡൻസിയിൽ ചേർന്ന ജനറൽ ബോഡി യോഗം സൂം മീറ്റിങ്ങിലൂടെ സംസ്ഥാന പ്രസിഡന്റ് സലാം, സെക്രട്ടറി നസ്റുദ്ദീൻ പാറക്കൽ, മുഖ്യ രക്ഷാധികാരി മനോജ് കുര്യൻ എന്നിവർ നിയന്ത്രിച്ചു. തികച്ചും ജനാധിപത്യ രീതിയിൽ ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റ് ആയി സുരേഷ് കുമാർ എസ് നെയും, ജനറൽ സെക്രട്ടറി ആയി ഇ പി രാജേഷിനെയും, ട്രെഷറർ ആയി അനീഷിനെയും, വൈസ് പ്രസിഡന്റ് ആയി കുമാറിനെയും, ജോയിന്റ് സെക്രട്ടറി ആയി ജാബിർ സുൽത്താൻ എം സി യെയും തിരഞ്ഞെടുത്തു.
അശാസ്ത്രീയപരമായ പരിഷ്കാരങ്ങൾ കൊണ്ട് വരുന്ന ചെറുകിട വിതരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ സപ്പ്ലൈകോ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഇ പി രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജാബിർ സുൽത്താൻ നന്ദിയും പറഞ്ഞു. അനീഷ്, കുമാർ, രാജീവൻ. വി ടി രത്നാകരൻ , നിസാർ എന്നിവർ പ്രസംഗിച്ചു.