പ്ലാവില സാഹിത്യ പുരസ്കാരം അംബികാസുതൻ മാങ്ങാടിന്
2021 ലെ പ്ലാവില സാഹിത്യ പുരസ്കാരം അംബികാസുതൻ മാങ്ങാടിന് ലഭിച്ചു. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന മുൻനിർത്തിയാണ് പുരസ്കാരം. 11, 111 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. കെ.വി. മോഹൻ കുമാർ , ചന്ദ്രശേഖരൻ തിക്കോടി, ഡോ.സോമൻ കടലൂർ (ചെയർമാൻ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നാം വാരം തിക്കോടി നടക്കുന്ന വിപുലമായ പരിപാടിയിൽ വെച്ച് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അവാർഡ് സമർപ്പിക്കും.