കോഴിക്കോട് : ‘തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്നും കേരളത്തെ ഇളക്കിമറിച്ച രാജന് കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സി.പി.ഐയ്ക്ക് പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയെന്നും ചോദിച്ചു സി.പി.എം.രംഗത്ത്. പന്തീരാങ്കാവില്‍ നിന്ന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നതെന്നുംവിശദീകരിക്കവെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പി.കെ പ്രേനാംഥ് സി.പി.ഐ സെക്രട്ടറികാനം രാജേന്ദ്രനെതിരെ പരസ്യമായ ആക്രമണം നടത്തിയത്. പന്നിയങ്കരയില്‍ സി.പി.എം നടത്തിയ വിശദീകരണ യോഗത്തിലായിരുന്നു പ്രേംനാഥിന്റെ പരാമർശങ്ങൾ
അലനും തഹാക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിനു വ്യക്തമായ തെളിവുണ്ട്. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ല. സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേരുടെ സാന്നിധ്യത്തില്‍ ആ രണ്ടു ചെറുപ്പക്കാരുടെ വീട്ടില്‍ നിന്ന് അവ കണ്ടെത്തിയതാണ്.താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസിന്റെ ഭീഷണി മൂലമല്ല, സ്വയം വിളിച്ചതാണ്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിനു തെളിവാണ്.’- അദ്ദേഹം പറഞ്ഞു. യു.എ.പി.എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും അദ്ദേഹം വിമര്‍ശിച്ചു.