ഡി വൈ എഫ് ഐ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരികയാണ്.
ഡി വൈ എഫ് ഐ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും. ‘കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്റ്റാന്റ് പരിസരത്ത് നടന്ന ജനകീയ കൂട്ടായ്മ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽ എ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജെ സജിത്ത്,എം രാജഗോപാലൻ എം എൽ എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ രേവതി, മുൻ ജില്ലാ പ്രസിഡന്റ് അഡ്വ: കെ രാജ്മോഹൻ, അഡ്വ.സി ഷുക്കൂർ, ഷാലു മാത്യു, കാറ്റാടി കുമാരൻ, പി ശിവപ്രസാദ്, ബിപിൻ രാജ് പായം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.