ഒന്നര വയസുകാരിക്ക് ക്രൂര മർദ്ദനം; പിതാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: കുട്ടിയുടെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് ഒന്നര വയസുള്ള മകളെ നിരന്തരം മർദ്ദിക്കുന്നത് ചോദ്യം ചെയ്ത ഭാര്യക്കു മർദ്ദനം.
പരാതിയിൽ പിതാവിനെതിരെ ബാല സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു. പഴയങ്ങാടി ഏഴോം സ്വദേശിനിയായ ഇരു പത്തിമൂന്നു കാരിയുടെ പരാതിയിലാണ് മടിക്കൈ കാഞ്ഞിരപൊ യിലിലെ മുപ്പതുകാരനായ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചി ന് വൈകുന്നേരമാണ് കേസിനാ സ്പദമായ സംഭവം. ഏഴോം സ്വദേശിനിയുടെ ഒന്നര വയസുള്ള മകളുടെ പിതൃത്വത്തിൽ സംശയം തോന്നി ഭർത്താവ് കുഞ്ഞി നെയും തന്നെയും മർദ്ദിക്കുന്നത് പതിവായതോടെയാണ് പോലീസി ൽ പരാതിയുമായി എത്തിയത്. പോലീസ് കേസെടുത്ത് അന്വേ ഷണം തുടങ്ങി.