എയിംസ് കൂട്ടായ്മ; അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു
കാസർകോട് : എയിംസ് പ്രെപ്പോസലിൽ കാസർഗോഡ് ജില്ലയുടെ പേരും ഉൾപെടുത്തണമെന്നാവശ്യമുന്നയിച്ച് എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ബലൂണുകൾ പറത്തിക്കൊണ്ട് ആരംഭിച്ചു.
കേന്ദ്രസർക്കാർ കേരളത്തിന് നൽകുമെന്ന് പറഞ്ഞ എയിംസിനു വേണ്ടിയുള്ള സ്ഥലം നൽകേണ്ടത് കേരള സർക്കാരാണ്. എൻഡോസൽഫാൻ എന്ന മാരകരോഗം മൂലം ജില്ലയിലെ ഒരുപാട് പേരുടെ ജീവൻപൊലിഞ്ഞു, ഇനിയും പതിനൊന്നായിരത്തിലധികം ആളുകൾ ഒന്നെഴുനേൽക്കാൻ പോലും പറ്റാത്ത രോഗശയ്യയിലാണ്, ചികിത്സക്കാവശ്യമായ ഒരു സ്പെഷ്യാലിറ്റി ആശുപത്രിയോ, ഡോക്ടർമാരോ ഇതുവരെ നിയമിതമായിട്ടില്ല.
ഇപ്പോഴും സർക്കാരിന്റെ നിലപാട് മൂന്ന് മെഡിക്കൽ കോളേജും ഇരുപത്തിഞ്ചിലേറെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികളുമുള്ള കോഴിക്കോട് ജില്ലയുടെ പേര് മാത്രം പ്രെപ്പോസലിൽ വെച്ചിട്ടുള്ളത്.
അതിനു കണ്ടത്തിയ സ്ഥലം പരിസ്ഥിതി പ്രശ്നങ്ങൾ ഏറെയുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള കിനാലൂരിലെ നൂറ്റിനാൾപ്പെതിയെട്ടു ഏക്കർ ഭൂമിയാണ്.
എയിംസിന് കുറഞ്ഞത് ഇരുന്നൂർ ഏക്കർ ഭൂമി ആവശ്യമാണ്, പതിനായിരം ഏക്കറിലധികം റവന്യു ഭൂമിയുള്ള, മതിയായ ചികിത്സ സംവിധാനമില്ലാത്ത, ഒരുപാട് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുള്ള കാസറഗോഡ് ജില്ലയെ സർക്കാറുകൾ പാടെ അവഗണിക്കുന്നു.
ഈ അവഗണനക്കെതിരെ ജില്ലയിലെ ജനങ്ങൾ ഒന്നിച്ച എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം സംഘടക സമിതി ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കോർഡിനേറ്റർ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ,
പ്രൊഫസ്സർ ഖാദർ മാങ്ങാട്, പ്രൊഫസ്സർ സുരേന്ദ്രനാഥ്, ഗണേശൻ അരമങ്ങാനം, ഷരീഫ് അബ്ദുല്ല ബജ്ജങ്കള, എ. ഹമീദ് ഹാജി, സുബൈർ പടുപ്പ്, മഹമൂദ് കൈക്കമ്പ, ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ, ഷാഫി കല്ലുവളപ്പിൽ, ഫറീന കോട്ടപ്പുറം, ആനന്ദൻ പെരുമ്പള, ഷുക്കൂർ കണാജെ, ഉസ്മാൻ കടവത്ത്, താജ്ജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ഹസ്സൈനാർ തൊട്ടുംഭാഗം, സുമിത നീലേശ്വരം, ഫാത്തിമ ടി.എൻ. കാഞ്ഞങ്ങാട്, ജസ്സി നീലേശ്വരം, എൻ. ചന്ദ്രൻ പുതുക്കൈ, മറിയക്കുഞ്ഞി കൊളവയൽ, ഷരീഫ് സാഹിബ്, ബഷീർ കൊല്ലമ്പാടി, ചിഥാനന്ദൻ കാനത്തൂർ, കെ. വിജയ കുമാർ അണങ്കൂർ, ഹമീദ് ചേരങ്കയ്, കരീം ചൗക്കി, ഷരീഫ് മുഗു, താജ്ജുദ്ദീൻ ചേരാങ്കയ്, റഹീം നെല്ലിക്കുന്ന്, സിസ്റ്റർ സിനി, മുകുന്ദൻ ചീമേനി, റെജി കരിന്തളം, നാസർ പി. കെ. ചാലിങ്കാൽ, ഹനീഫ് കാവിൽ, ഉസ്മാൻ പള്ളിക്കാൽ, ഗീതാ സുധീഷ്, മാലതി എ.കെ., അബ്ബാസ് പമ്മാർ, ബാബു അഞ്ചം വയൽ, സരോജിനി പി.പി. എൻ. ചന്ദ്രൻ പുതുക്കൈ, സൂര്യ നാരായണ ഭട്ട് തുടങ്ങിയവർ സംസാരിച്ചു.