കേരളത്തെ രാഷ്ട്രീയ ഭ്രാന്തലയമാക്കരുത് : രവി കുളങ്ങര
കാഞ്ഞങ്ങാട്: കേരളത്തെ രാഷ്ട്രീയ ഭ്രാന്തലയമാക്കരുതെന്ന് എൻസിപി ജില്ല പ്രസിഡണ്ട് രവി കുളങ്ങര അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ട് ബോംബും തോക്കും വടിവാളുകളും ഉപയോഗിച്ചു മനുഷ്യരെ പച്ചയ്ക്ക് കൊന്നുതള്ളുന്ന അന്ധമായ രാഷ്ട്രീയ കാടത്തം എത്രയും പെട്ടന്ന് അവസാനിപ്പിക്കുകയും കേരളം ഭ്രാന്താലയമാകാതിരിക്കാൻ രാഷ്ട്രീയ നേതൃത്വം പക്ക്വമായ തീരുമാനങ്ങൾ എടുത്തുകൊണ്ടു സമാധാനം നിലനിർത്തണമെന്ന് എൻ സി പി കാസറഗോഡ് ജില്ലാ പ്രസിഡന്റ് രവി കുളങ്ങര ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മനുഷ്യ മനസാക്ഷിയെ നടുക്കിയ നീചമായ 3 രാഷ്ട്രീയ കൊലപാതകങ്ങൾ സാക്ഷര കേരളത്തിന് അപമാനമാണ്. ഇന്നലെ ഇടുക്കിയിൽ ധീരജ് രാജേന്ദ്രനെ എന്ന വിദ്യാർത്ഥിയെ കോളേജ് കമ്പസ്സിനുള്ളിൽ ഒരു കൂട്ടം തെമ്മാടികൾ വെട്ടി നറുക്കുന്നത് കണ്ടു കേരളജനത ലജ്ജിച്ചു തലതാഴ്ത്തേണ്ടുന്ന അവസ്ഥയിലാണ്. രാജ്യത്തിനു തന്നെ മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനം നടന്നുവന്നിരുന്ന നാട്ടിൽ ഇന്ന് കൊലവിളിയാണ് നടക്കുന്നത്.
രാഷ്ട്രീയ ഗുണ്ടകളെ അമർച്ചചെയ്യാൻ മുഖം നോക്കാതെയുള്ള കർശന നടപടികളുമായി സർക്കാർ മുന്നോട്ടുപോകണമെന്നും വികസന പ്രവർത്തനങ്ങളുമായി കുതിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ഒരു വിഭാഗം നടത്തുന്ന ഗൂഢാലോചന ജനസമക്ഷം തുറന്നുകാട്ടാനുള്ള പ്രവർത്തനം സർക്കാർ ഊർജിതമാക്കണമെന്നു എൻ സി പി കാസറഗോഡ് ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.