സ്നേഹ ഭവനത്തിന്റെ കട്ടിലവെക്കൽ ചടങ്ങ് നടന്നു.
ബേക്കൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ലോക്കൽ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ കട്ടിലവെക്കൽ ചടങ്ങ് നടന്നു.
അജാനൂർ കാരക്കുഴിയിൽ നടന്ന കട്ടില വെക്കൽ ചടങ്ങ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ലോക്കൽ അസോസിയേഷൻ വിഷൻ 2021- 26 ന്റെ ഭാഗമായി നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ കട്ടില വെക്കൽ ചടങ്ങ് അജാനൂർ കാരക്കുഴിയിൽ നടന്നു. ബേക്കൽ ഉപജില്ലയിലുള്ള വിദ്യാർത്ഥികളിൽ സ്വന്തമായി വീട് നിർമിക്കാൻ സ്ഥലം ഉള്ളതും സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്നതുമായ ഒരു കുടുംബത്തിനാണ് സ്നേഹ ഭാവനം എന്നപേരിൽ വീട് നിർമിച്ചു നൽകുന്നത്. ഉപജില്ലയിലെ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നുമാണ് വീടിന് ആവശ്യമായ തുക സമാഹരിക്കുന്നത്. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കട്ടില വെക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ സബീഷ്, വാർഡ് മെമ്പർമാരായ സിന്ധു ബാബു, കുഞ്ഞാമിന, ഡി ഇ ഒ ഭാസ്കരൻ, ബേക്കൽ എ ഇ ഒ ശ്രീധരൻ, എൽ എ സെക്രട്ടറി ആർ ജെ ലിൻസ വി.വി മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു