മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്കുള്ള മോറട്ടോറിയം കാലാവധി നീട്ടി
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
2022 ജനുവരി 1 മുതൽ 2022 ജൂൺ 30 വരെ ആറ് മാസത്തേക്കാണ് കാലാവധി ദീർഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങൾ വാങ്ങൽ, ഭവന നിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് 2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീർഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടർന്നുവരുന്നതോ ആയ ജപ്തി നടപടികൾ ഉൾപ്പെടെയുള്ളവയിൽ ആനുകൂല്യം