ഉപ്പള: മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു മഞ്ചേശ്വരം പാവൂര്‍ സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഉപ്പല്‍ ഫത്വാടി സ്വദേശി ഷെരീഫ്, പാവൂര്‍ സ്വദേശി മുഹമ്മദ് ഇസാക് ഷാനു എന്നിവരെ ഗുരുതരമായി പരിക്കെറ്റ നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ ആണ് കാര്‍വാറിന് സമീപംമുള്ള അങ്കോളയില്‍ അപകടത്തിൽ പെട്ടത്. പരിക്കെറ്റവരെ ഗോവയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ച 5 മണിയോടെയാണ് സംഭവം മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് സുചന .അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.