തിരൂർ മുച്ചിലോട്ട് പ്രവാസി
കൂട്ടായ്മ കുടുംബ സംഗമം നടത്തി
സ്ഥാനികാർക്ക് ക്ഷേമനിധി വിതരണം
ചെയ്തു
പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് യു.എ.ഇ. കൂട്ടായ്മ (കെ.ടി. കെ) കുടുംബസംഗമം നടത്തി. ക്ഷേത്ര സ്ഥാനികരെ ആദരിച്ചു. അവർക്ക് പ്രവാസി കൂട്ടായ്മയുടെ ക്ഷേമനിധി വിതരണവും നടന്നു . ശ്രീശക്തി ഓഡിറ്റോറിയത്തിൽ ക്ഷേത്ര സ്ഥാനികരുടെ സാനിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടന്ന യോഗം എഴുത്തുകാരനും കവിയുമായ ദിവാകരൻ വിഷ്ണുമംഗലം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മ
വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ അണിഞ്ഞ അധ്യക്ഷനായി.കണ്ണങ്ങാട്ട് ഭാഗവതിയുടെ സ്ഥാനികൻ മുരളി കോമരം, കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭരണ സമിതി പ്രസിഡന്റ് തമ്പാൻ ചേടിക്കുന്ന്, സെക്രട്ടറി അമ്പു ഞെക്ലി,
പ്രവാസി കൂട്ടായ്മ മുൻ പ്രസിഡന്റ് നാരായണൻ കണിയമ്പാടി, പ്രോഗ്രാം ജനറൽ കൺവീനർ നാരായണൻ കളനാട്, മാതൃ സമിതി സെക്രട്ടറി
ഷൈന മുരളി, മുൻ പ്രസിഡന്റ് ബാലചന്ദ്രൻ കണിയമ്പാടി എന്നിവർ
സംസാരിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവർക്ക് കെ.ടി.കെ യുടെ ഉപഹാരങ്ങളും ക്യാഷ് അവാർഡും സമ്മാനിച്ചു. കെ.ടി.കെ കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഉദയ വാദ്യകലാ സംഘത്തിന്റെ വനിതാ ശിങ്കാരിമേളം പാലക്കുന്ന് കർമയുടെയും ഏഷ്യൻ കിഡ്സിന്റെയും വിവിധ കലാപരിപാടികളുമുണ്ടായി.
ADV:-
അഖില കേരള യാദവ സഭ ഹൊസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം നടന്നു.
READ MORE….
NEWS LINK :
https://www.youtube.com/c/BncMalayalamonline
Join BNC MALAYALAM WhatsApp Telegram GROUPS :
https://chat.whatsapp.com/EXlscSxUWcC1mdCKmXe8dk
https://t.me/bncmalayalam
https://chat.whatsapp.com/A1s6nsY1xQmKeN88XpHJJt
ADV :-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls