എം ബി എം ഫൌണ്ടേഷന് രൂപീകൃതമായി
ചരിത്രമായ സ്മാരകവും ചരിത്ര ഗ്രന്ഥവും
കാഞ്ഞങ്ങാട് : വ്യവസായ പ്രമുഖനും വിദ്യാഭ്യാസ മത സാംസ്കാരിക മേഖലകളിലും രാഷ്ട്രീയ രംഗത്തും നിറ സാന്നിധ്യവും ചന്ദ്രിക ദിനപത്രം ഡയറക്ടറുമായിരുന്ന എം.ബി.മൂസഹാജിക്ക് ഉചിതമായ സ്മാരകം ഏര്‍പ്പെടുത്താനും എം.ബിയുടെ ജീവിതവും സന്ദേശവും ആസ്പദമാക്കി നാടിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്ന വിശദമായ ഗ്രന്ഥം പ്രസിദ്ധീകരിക്കാനും ലക്ഷ്യമിട്ട് എം.ബി.എം ഫൗണ്ടേഷന് രൂപീകരിച്ചു.
എം.ബി.മൂസഹാജിയുടെ 30-ാം ചരമവാര്‍ഷികത്തില്‍ ഒത്തു ചേര്‍ന്ന എം.ബിയുമായി ആത്മബന്ധമുണ്ടായിരുന്ന സഹപ്രവര്‍ത്തരുടെയും സുഹൃത്തുക്കളും ഉള്‍പ്പെട്ട യോഗമാണ് എം.ബി.എം.ഫൗണ്ടേഷന് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഫൗണ്ടേഷന് ചെയര്‍മാനായി കോഴിക്കോട് ജെ.ഡി.റ്റി ഓര്‍ഫനേജിന്റെയും ഇഖ്റഅ് ആശുപത്രിയുടെയും ചെയര്‍മാനായ വ്യവസായ പ്രമുഖന് സി.പി.കുഞ്ഞി മുഹമ്മദിനെ തെരഞ്ഞെടുത്തു.
മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.യൂസഫ്ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.ബി.മൂസ ഹാജിയുടെ ഓര്‍മ്മപ്പൂക്കള്‍ പുതുക്കി. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.കുഞ്ഞാമദ് ഹാജി, യതീംഖാന പ്രസിഡന്റ് സി.കുഞ്ഞബ്ദുല്ല പാലക്കി, ജനറല്‍ സെക്രട്ടറി മുബാറക്ക് ഹസൈനാര്‍ ഹാജി, ട്രഷറര്‍ പി.കെ.അബ്ദുല്ലകുഞ്ഞി, എം.ഇബ്രാഹിം, എ.ഹമീദ്ഹാജി, കെ.അബ്ദുല്‍ഖാദര്‍, എം.ബി.എം അഷ്റഫ്, തെരുവത്ത് മൂസഹാജി, സി.മുഹമ്മദ്കുഞ്ഞി, എ.പി.ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന, റോട്ടറി സ്പെഷ്യല്‍ സ്കൂള്‍, ക്രസന്റ് ഇംഗ്ലീഷ് സ്കൂള്‍, ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ തുടങ്ങി വിദ്യാഭ്യാസ-മത-സാംസ്കാരിക സംഘടനകളുടെ സ്ഥാപക നേതാവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത പൊതുരംഗത്തെ അതികായനായിരുന്നു എം.ബി.മൂസ ഹാജിയെന്ന് യോഗം അനുസ്മരിച്ചു.
ഫൗണ്ടേഷന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതികളും തയ്യാറാക്കാന്‍ ടി.മുഹമ്മദ് അസ്ലം (കണ്‍വീനര്‍), സി.യൂസഫ് ഹാജി, സി.കുഞ്ഞബ്ദുല്ല, എ.ഹമീദ്ഹാജി, വണ്‍ഫോര്‍ അബ്ദുറഹിമാന് ഹാജി, എം.ഇബ്രാഹിം, സി.മുഹമ്മദ്കുഞ്ഞി, തെരുവത്ത് മൂസ ഹാജി, എം.ബി.എം.അഷറഫ് എന്നിവരുള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തി. 25 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു