കുപ്പിവെളളത്തിന് 20 രൂപ തന്നെ; സര്‍ക്കാര്‍ അപ്പീല്‍ തളളി ഹൈക്കോടതി
കൊച്ചി: കുപ്പിവെളളത്തിന്റെ വില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ ഹര്‍ജി ഡിവിഷന് ബെഞ്ച് തളളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണം എന്ന സര്‍ക്കാര്‍ ആവശ്യമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തളളിയത്. എതിര് വാദങ്ങള്‍ സിംഗിള്‍ ബെഞ്ചിനു മുമ്പാകെ തന്നെ അവതരിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതോടെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതിനു പിന്നാലെ വെളളക്കമ്പനികള്‍ വര്‍ധിപ്പിച്ച വില തുടരും. ലിറ്ററിന് 13 രൂപ എന്നത് സ്റ്റേ ഉത്തരവിനു പിന്നാലെ മിക്ക വെളളക്കമ്പനികളും 20 രൂപയാക്കി ഉയര്‍ത്തിയിരുന്നു.
1986 ലെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കുടിവെളളത്തിന് കൂടിയത് 13 രൂപ മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ കുടിവെളള നിര്‍മാണകമ്പനികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1955 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അവശ്യ വസ്തു നിയമത്തിന്റെ പരിധിയിലാണ് കുടിവെളളം വരികയെന്നും കേന്ദ്രത്തിനു മാത്രമേ കുടിവെളള വിലയില്‍ നിയന്ത്രണ അധികാരമുളളു എന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️