സമ്മേളനത്തിന് സംഭാവന നൽകിയില്ല; സിപിഎം നേതാക്കൾ മുൻ ബ്രാഞ്ച് അംഗത്തിന്റെ മുഖത്തടിച്ചതായി പരാതി
പത്തനംതിട്ട: സമ്മേളനത്തിന് സംഭാവന നൽകിയില്ലെന്ന് ആരോപിച്ച് വ്യാപാരിയെ സി പി എം നേതാക്കൾ മർദിച്ചതായി പരാതി. കുമ്പനാട് സ്വദേശി ജേക്കബ് കെ മാത്യുവിനാണ് മർദനമേറ്റത്. പരാതിക്കാരന് മുന്‍ സി പി എം പ്രവര്‍ത്തകനും മുന്‍ സൈനികനുമാണ്.ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സിപിഎമ്മിന്റെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരും റെസ്റ്റോറന്റിലെത്തി സമ്മേളനത്തിന് സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മർദിച്ചുവെന്ന് ജേക്കബ് പറഞ്ഞു. മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതിയെ തുടർന്ന് തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജേക്കബിനെ മന്ത്രി വീണ ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.