ഇനി ഗള്‍ഫില്‍ നിന്നും കാസര്‍കോട്ടേക്ക് പറക്കാം..
കാസര്‍കോടും വയനാടും ഇടുക്കിയിലും ആഭ്യന്തര വിമാനത്താവളം തുടങ്ങാനുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത് കാസര്‍കോട് മാത്രം , ഉഡാന്‍ 4 അംഗീകരിച്ചതും കാസര്‍കോടിനെ, ജില്ലാ ഭരണകൂടത്തിന് അഭിനന്ദനപ്രവാഹം…
കാസര്‍കോട്: ആഭ്യന്തര വിമാനത്താവളം (എയര്‍ സ്ട്രിപ്പ്) തുടങ്ങാനുള്ള ആവശ്യവുമായി മുന്നോട്ടുവന്ന മൂന്നു ജില്ലകളില്‍ എയര്‍സ്ട്രിപ്പിന് പ്രാഥമിക അനുമതി ലഭിച്ചത് കാസര്‍കോടിന് മാത്രം, എയര്‍ സ്ട്രിപ്പ് പദ്ധതി ആരംഭിക്കാന്‍ വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറാക്കി നല്കുന്നതില് വയനാട് ഇടുക്കി ജില്ലകള്‍ പരാജയപ്പെട്ടപ്പോള്‍ കാസര്‍കോട് വളരെ മുന്നില്‍ എത്തി. ഉഡാന്‍4 അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചത് ജില്ലാ ഭരണകൂടത്തിന് മറ്റൊരു നേട്ടമായി, കാസര്‍കോട് എയര്‍ സ്ട്രിപ്പ് വരുന്നത് തടയാന്‍ കണ്ണൂര്‍ ലോബി ശ്രമം നടത്തിയെങ്കിലും മുന്‍ എം പി കരുണാകരനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ കാസര്‍കോട് ജില്ലാ ഭരണാധികാരിയായ ഡോക്ടര്‍ സജിത് ബാബു ഐ എ എസ് എന്നിവര്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചു അംഗീകാരത്തിലേക്ക് എത്തിച്ചു .ഉഡാന്‍4 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിമാനത്താവളം പണിയുക. പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത വയനാട്, ഇടുക്കി ജില്ലകളിലെ വിമാനത്താവളം തുടങ്ങാനുള്ള പദ്ധതി ഇതോടെ വൈകുമെന്ന് ഉറപ്പായി, രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ വിമാന സര്‍വ്വീസ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഉഡാന്‍4. ഇതില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍ സംസ്ഥാനങ്ങളോട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആരാഞ്ഞിരുന്നു. ഇതിനായി നിര്‍ദേശിക്കപ്പെട്ടത് മൂന്ന് ജില്ലകളില്‍ കാസര്‍കോടിന് അംഗീകരിച്ചതിനാല്‍ ഈ റൂട്ടുകളിലേക്ക് വിമാനനകമ്പനികളുടെ താത്പര്യപത്രം ക്ഷണിക്കുകയാണ് അടുത്ത നടപടി. നിലവില്‍ വിമാന സര്‍വ്വീസ് ഇല്ലാത്ത മേഖലകളി ല്‍ സര്‍വ്വീസ് നടത്തുന്ന കമ്പിനികള്കുണ്ടാകുന്ന വരുമാനനഷ്ടത്തി ന്റെ 80 ശതമാനം കേന്ദ്രവും 20 ശതമാനം ബന്ധപ്പെട്ട സംസ്ഥാനവും വഹിക്കാന്‍ ഉഡാന്‍ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ചെറുവിമാനത്താവളത്തിനുള്ള സ്ഥലം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തുനകല്ണം. റണ്‍വെ അടക്കമുള്ളവയുടെ നിര്‍മ്മാണച്ചെലവ് കേന്ദ്രം വഹിക്കും. ഇരുപതോ അതിനടുത്തോ സീറ്റുള്ള വിമാനങ്ങളാകും ഇവിടുന്ന് സര്‍വ്വീസ് നടത്തുക. കാസര്‍കോട് ജില്ലയില്‍ പെരിയയിലാണ് നിര്‍ദിഷ്ട എയര്‍ സ്ട്രിപ്പ് ഉദ്ദേശിക്കുന്നത്. കാസര്‍കോട്ടേത് ബേക്കല്‍ പദ്ധതിയുമായി ബന്ധിപ്പിച്ച് ബേക്കല്‍ എയര്‍ സ്ട്രിപ്പ് എന്നാകും അറിയപ്പെടുക. പെരിയയില്‍ 80 ഏക്കര്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടുന്ന് ഗൾഫ്
രാജ്യങ്ങളില്‍ നിന്നും കാസര്കോടിലേക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും .മംഗലാപുരം അല്ലെങ്കില്‍ കണ്ണൂര്‍ വഴി കാസര്‍കോട് എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങുന്ന കാഴ്ചയും പെരിയയില്‍ കാണാന്‍ സാധിക്കും.