പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ അബ്യൂസ് ചെയ്യുന്നത്; രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത്
യൂട്യൂബ് ബ്ലോഗറായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടു ആരോപണവുമായി കഴിഞ്ഞ ദിവസം ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു. സൗഹൃദം നടിച്ചെത്തിയ ഇയാൾ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ശ്രീകാന്തിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രേവതി രംഗത്തെത്തിയിരിക്കുന്നത്.”ശ്രീകാന്ത് വെട്ടിയാർ “എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാൾ ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കോൾ വന്നിരുന്നു.ആ കോളിൽ സൗഹൃദം തുടങ്ങി.ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കോളിൽ എത്രമാത്രം ആണിയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു.സർവൈവർ ആണവൾ, ധീരയാണവൾ. “- രേവതി സമ്പത്ത് കുറിച്ചു.പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നതെന്നും, ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റുവെന്നും രേവതി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.