കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രണ്ട് തലയുള്ള പെണ്‍കുഞ്ഞ് പിറന്നു. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. രണ്ട് ദിവസം മുമ്പാണ് ബെള്ളൂര്‍ സ്വദേശിനിയായ യുവതിയെ പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി കുട്ടിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലൊന്നാണ് ബെള്ളൂര്‍. യുവതിയുടെ ഭര്‍തൃമാതാവ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായി നേരത്തെ മരിച്ചിരുന്നു.