ഷാർജയിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു
കാഞ്ഞങ്ങാട്: ബേക്കൽ സ്വദേശിയെ ഷാർജയിലെ സൂപ്പർമാർക്കറ്റിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഹദ്ദാദ് നഗറിലെ പരേതനായ ബിജാപൂർ മൊയ്തുവിൻ്റെയും കജ്ജീബിയുടെയും മകൻ സുബൈർ (35) ആണ് മരിച്ചത്. ഷാർജ എയർപോർട്ടിനടുത്ത് അൽ നൗഫ് എന്ന പേരിൽ നടത്തുന്ന സൂപ്പർമാർക്കറ്റിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മരിച്ചത്. കട തുറന്ന കുറച്ചു സാധനങ്ങൾ നൽകിയിരുന്നു. സ്റ്റാഫ് എത്തുമ്പോഴേക്കുമാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഭാര്യ : മെഹ്സിന ( തെക്കിൽ ) മക്കൾ :ഷഹ്സ,ഷി സാൻ,ഷിസിൻ. സഹോദരങ്ങൾ: റംസാൻ, ഹംസ, മുനീർ, സഫിയ, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ.