മന്ത്രി പി.രാജീവ് നാളെ ജില്ലയില്‍ ;മന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം; പ്രതീക്ഷയോടെ ജില്ലയിലെ വ്യവസായ മേഖല
വ്യവസായ കയര്‍, നിയമ വകുപ്പ് മന്ത്രി പി രാജീവ്നാളെ കാസര്‍കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തും. മന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്ശനമാണെന്നിരിക്കെ ജില്ലയിലെ വ്യവസായ ലോകവും സംരംഭകരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജനങ്ങളുമായി സംവദിക്കുക എന്ന ഉദ്ദേശത്തോടെ മന്ത്രി നയിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ജില്ലയില്‍ ജനുവരി 11ന് രാവിലെ 10 മുതല്‍ 12 മണി വരെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരിപാടിയില്‍ സംരംഭകരുടെ പരാതികള്‍ പരിഗണിക്കും.
ഉച്ചയ്ക്ക് ബദ്രഡുക്കയില് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വ്യവസായ സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ സന്ദര്‍ശിച്ച് അവലോകനം നടത്തും.
ഉച്ചയ്ക്ക് 2ന് ജില്ലയിലെ എം എല്‍ എ മാരുമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വ്യവസായ വികസനം ചര്‍ച്ച ചെയ്യും. ശേഷം 2.30ന് മന്ത്രിയുടെ വാര്‍ത്താ സമ്മേളനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ ചേംബറില്‍
വൈകീട്ട് 5.30 ന് ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ മന്ത്രി പങ്കെടുക്കും.