ഓഫീസുകൾ പരമാവധി ഓൺലൈൻ ആക്കാനും ആൾക്കൂട്ട നിയന്ത്രണം കർശനമാക്കാനും കൊവിഡ് അവലോകനയോഗത്തിൽ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് കൊവിഡ് അവലോകനയോഗത്തിൽ വിലയിരുത്തൽ. രാത്രികാല കർഫ്യൂ ഏർപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിദദ്ധസമിതിയോഗത്തിൽ തീരുമാനമായി.ആൾക്കൂട്ട നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം കുറയ്ക്കുക, ഓഫീസുകൾ പരമാവധി ഓൺലൈൻ ആക്കുക എന്നിവയാണ് നിർദേശം. അടുത്ത അവലോകന യോഗത്തിൽ മാത്രമാവും കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.സംസ്ഥാനത്ത് ഇന്നലെ 6238 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 കടന്നു. ഇതുവരെ 49,591 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. നിലവിൽ 34,902 പേരാണ് ചികിത്സയിലുള്ളത്.