ഒന്നാമത് കാസർഗോഡ് ജില്ല ഒളിമ്പിക് ഗെയിം തൈക്വോണ്ടോ കോമ്പറ്റിഷൻ : ഓവറോൾ കിരീടം തൈക്വോണ്ടോ അക്കാദമി വെള്ളിക്കോത്തിന്.
കാഞ്ഞങ്ങാട് : ഒന്നാമത് കാസർഗോഡ് ജില്ല ഒളിമ്പിക് ഗെയിം തൈക്വോണ്ടോ കോമ്പറ്റിഷൻ 08-01-2022 ശനിയാഴ്ച പടന്നക്കാട് കാർഷിക കോളേജിൽ വച്ച് നടന്നു. ചാമ്പ്യൻഷിപ്പിൽ തൈക്വോണ്ടോ അക്കാദമി വെള്ളിക്കോത്ത് , 4 സ്വർണ്ണം, 4 വെള്ളി, 4 വെങ്കലവും നേടിക്കൊണ്ട് ഓവറോൾ കിരീടം കരസ്ഥമാക്കി. യോധ തൈക്വോൺ ഡോ അക്കാദമി കാസറഗോഡ് രണ്ടും , കാഞ്ഞങ്ങാട് തൈക്വോൺ ഡോ അക്കാദമി മൂന്നാം സ്ഥാനവും നേടി.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫി പി. പി. കോമ്പറ്റീഷൻ ഉദ്ഘാടനം ചെയ്തു. അമച്വർ തൈക്വോണ്ടോ അസോസിയേഷൻ ഓഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി മാസ്റ്റർ ഷാജി. എം ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത ഭാഷണം നടത്തി.അധ്യക്ഷസ്ഥാനം,അമച്വർ തൈക്വോണ്ടോ അസോസിയേഷൻ ഓഫ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് മാസ്റ്റർ എം കുഞ്ഞബ്ദുള്ള വഹിച്ചു.സംസ്ഥാന തൈക്വോണ്ടോ അസോസിയേഷൻ ഒബ്സെർവറും ഇന്റർനാഷണൽ റഫറിയുമായ മാസ്റ്റർ രാമചന്ദ്രൻ. കെ, കാസറഗോഡ് ജില്ല കരാട്ടെ അസോസിയേഷൻ സെക്രട്ടറി മാസ്റ്റർ സെബാസ്റ്റ്യൻ, ട്രഷറർ മാസ്റ്റർ ഭാസ്കരൻ, തൈക്വോണ്ടോ ഇന്റർനാഷണൽ റഫറി മാസ്റ്റർ കെ. കെ.രഞ്ജിത്ത് കുമാർ എന്നിവർ ആശംസകൾ നേർന്നു.അമച്വർ തൈക്വോണ്ടോ അസോസിയേഷൻ ഓഫ് കാസർഗോഡ് ജില്ലാ ട്രഷറർ ജയൻ. ബി.നന്ദി പ്രകാശിപ്പിച്ചു.
മത്സരത്തിൽ വ്യത്യസ്ത വെയ്റ്റ് കാറ്റഗറികളിൽ ആൺകുട്ടികളും പെൺകുട്ടികളുമായി അമ്പതോളം പേർ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികൾക്ക് സമാപന സമ്മേളനത്തിൽ വച്ച് ജില്ല ഒളിംപിക് ഗെയിംസ് വർക്കിംഗ് ചെയർമാൻ,ഡോ. രാജശേഖരൻ മാസ്റ്റർ,പടന്നക്കാട് കാർഷിക കോളേജിലെ കായിക അധ്യാപകൻ ഷൈജു എന്നിവർ മെഡലുകൾ വിതരണം ചെയ്തു.മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കായിക താരങ്ങൾ ഫെബ്രുവരി 14 മുതൽ തിരുവനന്തപുരത്തു വച്ച് നടക്കുന്ന ഒന്നാമത് സംസ്ഥാന ഒളിമ്പിക് ഗെയിം തൈക്വോണ്ടോ കോമ്പറ്റിഷനിൽ പങ്കെടുക്കുവാൻ അർഹത നേടി.
തൈക്വോണ്ടോ അസോസിയേഷൻ ഓഫ് കേരള, കേരളത്തിലെ മികച്ച തൈക്വോണ്ടോ ക്ലബ്ബുകളായി തിരഞ്ഞെടുത്ത തൈക്വോണ്ടോ അക്കാദമി വെള്ളിക്കോത്ത്, യോദ്ധ തൈക്വോണ്ടോ അക്കാദമി കാസറഗോഡ് എന്നീ ക്ലബ്ബുകൾക്ക്, അമച്വർ തൈക്വോണ്ടോ അസോസിയേഷൻ ഓഫ് കാസറഗോഡ് ജില്ല ഏർപ്പെടുത്തിയ ഉപഹാരം ജില്ല ഒളിംപിക് ഗെയിംസ് വർക്കിംഗ് ചെയർമാൻ,ഡോ. രാജശേഖരൻ മാസ്റ്റർ പ്രസ്തുത ചടങ്ങിൽ വച്ച് അതത് ക്ലബ്ബുകളുടെ
ഇൻസ്ട്രക്ടർമാരായ മാസ്റ്റർ മധു വി. വി. മാസ്റ്റർ ജയൻ.ബി എന്നിവർക്ക് കൈമാറി.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️