കോളേജ് പയ്യൻ മമ്മൂക്ക; പഴയ സുഹൃത്തുക്കൾക്കൊപ്പം സൗഹൃദം പങ്കിട്ട് മെഗാസ്റ്റാർ; ചിത്രം വൈറൽ
അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ എന്നും അതിശയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. എഴുപത് പിന്നിട്ടിട്ടും ഇന്നും പ്രായത്തിന്റെ ഒരു അവശതയുമില്ലാതെ ചുറുചുറുക്കോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ഇപ്പോഴിതാ പഴയ സുഹൃത്തുക്കൾക്കും ഒന്നിച്ചുകൂടിയ താരത്തിന്റെ ചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. മഹാരാജാസ് കോളേജിലെ സഹപാഠികൾക്കൊപ്പം ഗെറ്റ് ടുഗെദറിനെത്തിയതായിരുന്നു താരം.കൂടെയുള്ള മറ്റുള്ളവർക്കെല്ലാം പ്രായം തോന്നുന്നുണ്ടെങ്കിലും മമ്മൂക്ക ചെറുപ്പക്കാരാനായിരിക്കുകയാണ്. ‘കോളേജ് സ്റ്റുഡന്റ് മമ്മൂക്ക” എന്നും ‘കൂട്ടത്തിൽ ഏതാണ് ഒരു പയ്യൻ” എന്നുമൊക്കെയുള്ള കമന്റുകളാണ് ഏറെയും. എന്തായാലും മമ്മൂക്കയുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം വീണ്ടും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്.