തൊഴിൽ ചെയ്യുന്നതിനോടൊപ്പം സാമൂഹ്യ പ്രതിബദ്ധത മറക്കരുതെന്ന് ഇ.ചന്ദ്രശേഖരൻ എം എൽ എ .
നിയുക്തി തൊഴിൽമേള എംഎൽഎ ഉദ്ഘാടനം ചെയ്തു
തൊഴിൽ മേഖലയിലെത്തിയാൽ സമൂഹത്തോടുള്ള പ്രതിബദ്ധത ആരും മറക്കരുതെന്ന് ഇ. ചന്ദ്രശേഖരൻ എം എൽ എ . കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാസർകോട് എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് സംഘടിപ്പിച്ച നിയുക്തി – മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തൊഴിലന്വേഷകന്റെയും സർഗ ശേഷിയും വൈദഗ്ധ്യവും നാടിനു വേണ്ടി സമർപ്പിക്കാനുള്ള വഴികളാണ് ഓരോ തൊഴിൽ മേളയും തുറന്നിടുന്നതെന്നും എം എൽ എ പറഞ്ഞു.
കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർ പേഴ്സൺ കെ.വി സുജാത ചടങ്ങിൽ അധ്യക്ഷയായി. നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.വി മുരളി ആമുഖ പ്രഭാഷണം നടത്തി. ഹൊസ്ദുർഗ് എംപ്ലോയ്മെന്റ് ഓഫീസർ പി.ടി ജയപ്രകാശ്, കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ വി.വി ശോഭ , നെഹ്റു കോളേജ് സെക്രട്ടറി കെ.രാമനാഥ് , IQAC കോർഡിനേറ്റർ ഡോ. ടി.ദിനേശ്, CCIG കോർഡിനേറ്റർ വി.വിജയകുമാർ , NSS പ്രോഗ്രാം ഓഫീസർ ബിജു എൻ സി തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ഡി വി എംപ്ലോയ്മെന്റ് ഓഫീസർ (പി & ഇ) എം.ആർ രവികുമാർ സ്വാഗതവും കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ധനലക്ഷ്മി അമ്മ ടി നന്ദിയും പറഞ്ഞു.
മെഗാ തൊഴില്‍മേളയിൽ 60 തൊഴിൽ ദായകരിൽ നിന്ന് വിവിധ തസ്തികകളിലായി 3432 ഒഴിവുകളാണ് തൊഴിലന്വേഷകരെ കാത്തിരിക്കുന്നത്. എസ്. എസ്. എല്‍. സി. , പ്ലസ് ടു , ഡിഗ്രീ , പിജി , ഡിപ്ലോമ , എഞ്ചിനീയറിംഗ്, നഴ്സിങ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതാണ് മേള. ഐ ടി , ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ടെക്നിക്കല്‍ , മാനേജ്മെന്റ്, സെയില്‍സ് , മാര്‍ക്കറ്റിംഗ് , ഓഫീസ് അഡ്മിനിസ്ട്രേഷന് തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള 50 ഇല് പരം തൊഴില്ദായകര് മേളയില്‍ പങ്കെടുക്കുന്നുണ്ട്..