മതം – മാർക്സിസം- ഫാഷിസം നയ വിശദീകരണ യോഗം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മതം – മാർക്സിസം- ഫാഷിസം എന്ന വിഷയത്തെ ആസ്പതമാക്കി നയ വിശദീകരണ യോഗം സംഘടിപ്പിച്ചു. നോർത്ത് കോട്ടച്ചേരിയിൽ സംഘടിപ്പിച്ച യോഗം മുൻ സിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ: എൻ.എ.ഖാലിദ് ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് റമീസ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.മുഹമ്മദ് കുഞ്ഞി, സി.കെ.റഹ് മത്തുള്ള, കെ.കെ.ജാഫർ, ആബിദ് ആറങ്ങാടി, ആസിഫ് ബല്ല, ശംസുദ്ധീൻ ആവിയിൽ, നൗഷാദ് മാണിക്കോത്ത്, മുബാറക്ക് ഹസൈനാർ ഹാജി, ബഷീർ വെള്ളിക്കോത്ത്, സാദിഖ് പടിഞ്ഞാർ, റഷീദ് പുതിയ കോട്ട, സിറാജ് കുശാൽനഗർ, ഇസ്മായിൽ, ഇല്യാസ് എന്നിവർ പ്രസംഗിച്ചു.കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി സലാം മിനാപ്പീസ് സ്വാഗതവും, ട്രഷറർ സിദ്ദിഖ് ഞാണിക്കടവ് നന്ദിയും പറഞ്ഞു.