റോഡരികിൽ സ്ത്രീ കൊല്ലപ്പെട്ട നിലയിൽ; സ്ഥലത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും
പാലക്കാട്: പുതുനഗരം ചോറക്കോടിന് സമീപം സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. നാൽപതുകാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്ന് സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തി.