സമൂഹമാദ്ധ്യങ്ങളിൽ നിറഞ്ഞുനിന്ന മുസ്ളിം സ്ത്രീകളെ മാത്രം എന്തിനവർ ടാർഗറ്റ് ചെയ്തു, വെറുമൊരു ആപ് ആയിരുന്നില്ല ബുള്ളി ഭായ്
മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ലേലത്തിനു വച്ച സംഭവത്തിലൂടെ വിവാദമായ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ‘ബുള്ളി ഭായ്’. ‘സുള്ളി ഡീൽസ്’ എന്ന വിവാദമായ ആപ്ലിക്കേഷനു പിന്നാലെയാണ് ‘ബുള്ളി ഭായ്’ എത്തിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ മുസ്ലീം സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയാണ് ഈ ആപ്ലിക്കേഷൻ ലക്ഷ്യമിട്ടത്. മുസ്ലീം സമൂദായത്തിൽപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരണം നടത്തി എന്ന പരാതിയെ തുടർന്നാണ് ‘ബുള്ളി ഭായ്’ ആപ്പിനെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചു തുടങ്ങുന്നത്. മാദ്ധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ, പ്രശസ്തരായ വ്യക്തികൾ തുടങ്ങി നിരവധി സ്ത്രീകളെയാണ് ‘ബുള്ളി ഭായ്’ ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയത്.എന്താണ് ‘ബുള്ളി ഭായ്’ ആപ്പ്നമ്മൾ സാധാരണ മൊബൈലിൽ ഉപയോഗിക്കുന്നതു പോലുള്ള ഒരു ആപ്ലിക്കേഷനാണ് ബുള്ളി ഭായ്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്വെയർ നിർമ്മാണ സൈറ്റായ ഗിറ്റ്ഹബ് ഉപയോഗിച്ച് 2021 ഡിസംബർ 31 നാണ് ഈ വിവാദമായ ആപ്പ് രൂപീകരിക്കപ്പെട്ടത്. പ്രാദേശിക ഭാഷയിൽ ‘ബുള്ളി’ എന്നാൽ മുസ്ലീം സ്ത്രീകളെ അപമാനിക്കുന്ന ഒരു പദമാണ്. ഈ ആപ്പിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ മുസ്ലീം സമൂഹത്തിൽപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ ”ഇന്നത്തെ സുള്ളി ഇടപാട്” എന്ന അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ടാഗ്ലൈൻ ഉപയോഗിച്ച് ഓൺലൈനിൽ ലേലം വയ്ക്കുകയാണ് ചെയ്യുന്നത്. ആപ്പിന്റെ സൃഷ്ടാക്കളാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ശേഷം അപകീർത്തിപ്പെടുത്താനായി ഉപയോഗിക്കുന്നത്.എന്താണ് ബുള്ളി ഭായ് വിവാദംഒരു മാദ്ധ്യമപ്രവർത്തക ‘ബുള്ളി ഭായ്’ ആപ്പിൽ തന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന വിവരം അറിയുകയും അതിൽ തലക്കെട്ടായി ‘ഡീൽ ഓഫ് ദി ഡേ’ എന്ന് കൊടുത്തിരുന്നത് കണ്ടതോടെയാണ് സംഭവം വിവാദമാവുന്നത്. ജനുവരി ഒന്നിനാണ് ഈ ആപ്പുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്ററ്റർ ചെയ്യുന്നത്. വിവാദമായതോടെ ‘ബുള്ളി ഭായ്’ ആപ്പിനെ ഗിറ്റ്ഹബ്ബ് നിരോധിച്ചു.’ബുള്ളി ഭായ്’ ആപ്പിനു പിന്നിൽകൗമാരപ്രായക്കാരായ മൂന്നുപേരാണ് ഈ ആപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.വിവാദവുമായി ബന്ധപ്പെട്ട് ആദ്യം മുംബയ് പൊലീസ് അറസ്റ്റു ചെയ്തത്. ബംഗളൂരുവിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ വിശാൽ കുമാർ ജായെ ആണ്. തുടർന്ന് വിശാൽ കുമാർ ജായുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്വേത സിംഗ് എന്ന 18കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗർ ജില്ലയിലെ രുദ്രാപൂരിൽ നിന്ന് ജനുവരി നാലിനാണ് മുംബയ് പൊലീസ് ഈ കുട്ടിയെ അറസ്റ്റ് ചെയ്തത്. ശ്വേത സിംഗിന് പിന്നാലെ ഉത്തരാഖണ്ഡ് സ്വദേശിയായ മായങ്ക് റാവല എന്ന 21 കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഐ.പി.സി, ഐ.ടി നയമങ്ങൾ അനുസരിച്ചുള്ള 153 എ (വർഗീയത പരത്താൻ ശ്രമിക്കൽ), 153 ബി ( ഒരു സമുദായത്തിനെതിരെ തെറ്റായ പ്രചാരണം നടത്തൽ), 295 എ (മത വിശ്വാസങ്ങളെ അവഹേളിക്കൽ), 509 (സ്ത്രീകളെ അപമാനിക്കൽ), 500 (അപകീർത്തിപ്പെടുത്തൽ), 453 ഡി (പിന്തുടരൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് മുംബയ് പൊലീസ് കേസെടുത്തിരിക്കുന്നത്.