മക്കളെ വേണ്ട കാമുകൻ മതി, കുഞ്ഞുങ്ങളെ ഭർത്താവിന്റെ അമ്മയെ ഏൽപ്പിച്ച ശേഷം ഒളിച്ചോടിയ യുവതി പിടിയിൽ
മലയിൻകീഴ്: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. വിളവൂർക്കലിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂർക്കൽ ഈഴക്കോട് മഞ്ജുഭവനിൽ എം. മനോജ് (36) എന്നിവരാണ് മലയിൻകീഴ് പൊലീസിന്റെ പിടിയിലായത്. രണ്ട് കുഞ്ഞുങ്ങളെ ഭർത്താവിന്റെ അമ്മയെ എല്പിച്ച ശേഷമാണ് ഇളയ കുഞ്ഞുമായി ലക്ഷ്മി കാമുകനോടൊപ്പം മുങ്ങിയത്.മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. അടുത്തിടെ ഇയാൾ വിവാഹമോചിതനായിരുന്നു. ലക്ഷ്മിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസിനോട് കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി പറഞ്ഞു.തുടർന്ന് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നതിന് ലക്ഷ്മിക്കെതിരെയും പ്രേരണാകുറ്റത്തിന് കാമുകനുമെതിരെ കേസ് രജിസ്റ്റർചെയ്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.