ഉദുമ പഞ്ചായത്തിൽ വിവിധ ടൗണുകളിൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധന
പാലക്കുന്ന്: ഉദുമ പഞ്ചായത്തിലെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് ഉദുമ കുടുംബാരോഗ്യ പ്രവർത്തകർ ഹോട്ടലുകളിൽ പരിശോധന നടത്തി. മാംസം ഉൾപ്പെടുയുള്ള പഴകിയ ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഉടമകൾക്കും
തൊഴിലാളികൾക്കും കർശന താക്കീതും നിർദേശങ്ങളും നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി. അജിത്കുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി.ഗോപിനാഥൻ, എം. റെജികുമാർ, എം. പിബാലകൃഷ്ണൻ, ആർ. വി. നിതിൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.