ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി; കോഴിക്കോട് മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി
കോഴിക്കോട്: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.തേഞ്ഞിപ്പാലം സ്വദേശിയും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ആദർശ് നാരായണൻ ആണ് മരിച്ചത്. ആൺകുട്ടികളിടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് ആദർശ് ജീവനൊടുക്കിയത്.കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും മടങ്ങിയെത്തിയ ആദർശ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.