50 വർഷങ്ങൾക്കു മുമ്പ് കേ എസ് അബ്ദുള്ള തളങ്കരയിൽ നിന്നും കാസർകോട് പോകുന്ന വഴിയെ മഡോണ സ്കൂളിൻറെ മുന്നിൽ നിറവയറുമായി പ്രസവവേദനയിൽ പിടയുന്ന ഒരു സ്ത്രീയെ കണ്ടു. വാഹനം ലഭിക്കാത്തതിനാൽ സ്ത്രിയുടെ കൂടെയുള്ള ആളും നിസ്സഹായനായിരുന്നു. കെ എസ് ഉടനെ വാഹനം നിർത്തി സ്ത്രീയേ കാറിൽ കയറ്റി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു അവർക്കുള്ള ചികിത്സ ഉറപ്പാക്കിയാണ് മടങ്ങുന്നത് . അവിടുന്ന് കെ എസ് തിരിച്ചു ഇറങ്ങിയത് ഒരു തീരുമാനവും ആയിട്ടാണ് ജനവാസ കേന്ദ്രമായ തളങ്കരയിൽ ഒരു ആശുപത്രി വേണം.
കെ സിന്റെ തീരുമാനം അറിഞ്ഞ കൂട്ടുകാർ പലരും തളങ്കരയിൽ ആശുപത്രി ആരംഭിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. എന്തുകൊണ്ട് മംഗലാപുരം ആയിക്കൂടാ എന്നാണ് കൂട്ടുകാർ ചോദിക്കുന്നത്?അവിടെയാകുമ്പോൾ മികച്ച വരുമാനവും പുരോഗതിയും കൈവരിക്കാൻ സാധിക്കുമെന്ന് പലരും ഉപദേശിച്ചു. പക്ഷേ എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി തളങ്കരയുടെ മണ്ണിൽ മാലിക് ദിനാർ ചാരിറ്റബിൾ ഹോസ്പിറ്റൽ എന്ന വലിയ പ്രസ്ഥാനത്തിന് തറക്കല് ഇട്ടു. ധൃതഗതിയിൽ പൂർത്തിയാക്കിയ ഹോസ്പിറ്റലിൽ പൊതുജനങ്ങൾക്കായി രണ്ടു രൂപ നിരക്കിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയാണ് എല്ലാ ഉപദേശങ്ങൾക്കും കെ എസ് മറുപടി നൽകിയത്.
കാലം കടന്നുപോയി സാധാരണക്കാരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന തീരുമാനത്തിന് ഭാഗമായി കെ എസ് അബ്ദുള്ളയുടെ സഹായത്താൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ ഇടങ്ങളിൽ ഉദയം കൊണ്ടു. അതിനോടപ്പോം സ്വാന്തം പേരിലും സ്കൂളുകളും കോളജുകളും തുറന്നു . സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഉച്ചക്കഞ്ഞി നൽകാൻ തീരുമാനിക്കുന്നതിനു മുമ്പ് തന്നെ തളങ്കര മുസ്ലിം സ്കൂളിൽ ഉച്ചക്കഞ്ഞി ഉണ്ടായിരുന്നുവെന്ന് എത്രപേർക്കറിയാം . അതിന് കാരണം കെ എസ് എന്ന രണ്ട് അക്ഷരം തന്നെയാണ്.
എന്നാൽ 18 ജനുവരി 2007 പുലർച്ചെ കാസർകോട് കേൾക്കുന്നത് കെ എസ് അബ്ദുള്ളയുടെ മരണവർത്തയാണ് ,വിവരം അറിഞ്ഞതോടെ തളങ്ങരയിലെ ഹാജിറ ബാഗിലേക്ക് ജനം കുതിച്ചെത്തി.കാസർകോട്ടെ സുൽത്താനെ ജനം യാത്രയാക്കിയത് രാജാവിനെ പോലെ തന്നയാണ് . ഒരു നാടു മുഴുവൻ പൊട്ടി കരഞ്ഞിട്ടുണ്ടങ്കിൽ അദ്ദേഹത്തിൻറെ ജീവിതകാലത്ത് നൽകിയ സേവനങ്ങൾ എത്ര മികച്ചതായിരിക്കണം .
കെഎസ് അബ്ദുള്ള വിട വാങ്ങിയതോടെ മക്കളയിരുന്നു തുടർന്ന് ആശുപത്രി നോക്കി നടത്തിയിരുന്നത്. കെ എസ് അബ്ദുല്ല എന്ന മനുഷ്യൻറെ കാരുണ്യസ്പർശം മക്കളും പിന്തുടർന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത വയോധികരുടെ കിടത്തിച്ചികിത്സ അടക്കം വർഷങ്ങളോളം സൗജന്യമായി നൽകി. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നു പോലും വയോധികർ ഇവിടെ എത്തിയിരുന്നു. എന്നാൽ ഒരിക്കലും ഈയൊരു സേവനം തങ്ങളുടെ ആശുപത്രിയുടെ പ്രസിദ്ധിക്കുവേണ്ടി ഇവർ ഉപയോഗപ്പെടുത്തിയിട്ടില്ല.
ആസ്പത്രിയുടെ തന്നെ ഡയാലിസിസ് സെൻറർ ഉണ്ടെന്നിരിക്കെ അതേ ഫ്ലോറിൽ തന്നെ അഭയം ചാരിറ്റിയുടെ സൗജന്യ ഡയാലിസിസ് സെൻറർ തുടങ്ങാൻ അനുമതി നൽകിയതും ഈ ആശുപത്രിയണ്.
ഇന്ന് ജില്ലയിൽ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ആസ്പത്രിയായി ഇത് മാറിക്കഴിഞ്ഞു. ഡോക്ടർ ജലാൽ, ഫസൽ റഹ്മാൻ, അഞ്ചു തുടങ്ങി പന്ത്രണ്ടോളം മികച്ച ഡോക്ടർമാരുടെ സേവനം ഇവിടെ ഇന്ന് ലഭ്യമാണ് . മാത്രമല്ല കിടത്തി ചികിത്സയ്ക്ക് വാർഡ് മുതൽ ഫൈസ്റ്റാർ സൗകര്യമുള്ള റൂമുകളും ഇവിടെ ലഭ്യമാണ് .
ഇന്ന് മാലിക് ദീനാർ ആശുപത്രി 50 വർഷം പൂർത്തിയാക്കുകയാണ് മർഹൂം കേസ് അബ്ദുള്ളയുടെ പുഞ്ചിരിയിൽ ഉയർന്ന ആശുപത്രിയുടെ അമ്പതാം വാർഷിക പ്രമാണിച്ചു 50 രൂപക്ക് മികച്ച ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട് .
അടിയന്തര സ്വഭാവത്തിലുള്ള ചികിത്സയ്ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ ആയുഷ്മാൻ കാർഡ് സേവനം ഇവിടെ ലഭ്യമാണ്. ആവശ്യമുള്ളവർ ഉപയോഗപ്പെടുത്തുക. ഈ വിവരം മറ്റുള്ളവരെ അറിയിക്കാൻ ഒന്ന് ഷെയർ ചെയ്യുമല്ലോ.