ഇവർ നോട്ടമിടുന്നത് പ്രവാസികളുടെ ഭാര്യമാരെ, പണവും മാനവും പോയേക്കാം, സൂക്ഷിച്ചോളൂ; പറ്റിക്കപ്പെട്ടവരിൽ പ്രമുഖ നടിയും
കയ്പമംഗലം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം, ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ്, വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് എന്നിവരാണ് പിടിയിലായത്. 65 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്.നടി ഷംന കാസിമിന്റെ കയ്യിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിലെയും പ്രതികളാണ് ഇവർ. പ്രവാസിമാരുടെ ഭാര്യമാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ആദ്യം സ്ത്രീകൾക്ക് മിസ്ഡ് കോൾ അടിക്കും. തിരിച്ചുവിളിക്കുന്നവരാണ് കെണിയിൽപ്പെടുക. വീട്ടമ്മമാരോട് ഡോക്ടർ, എൻജിനീയർ എന്നൊക്കെ പറഞ്ഞ് വളരെ മാന്യമായിട്ടാണ് പെരുമാറുക.സൗഹൃദം സ്ഥാപിച്ച ശേഷം, പതിയെ പണവും സ്വർണാഭരണങ്ങളും കടം ചോദിക്കും. തങ്ങളിലുള്ള വിശ്വാസം കൂട്ടാനായി ‘ഡ്യൂപ്ലിക്കേറ്റ്’ അച്ഛൻ, ബാപ്പ, അപ്പൂപ്പൻ സഹോദര കഥാപാത്രങ്ങളെയെല്ലാം ഇവർ പരിചയപ്പെടുത്തുകയും ചെയ്യും. ഫോട്ടോ അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടാൽ ആരുടെയെങ്കിലും സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ അയച്ചുകൊടുക്കും.പണവും സ്വർണവും കിട്ടിയാൽ ഉടൻ സ്ഥലംവിടുകയും ചെയ്യും. ഈ സ്വർണം വിവിധ ഇടങ്ങളിൽ പണയംവച്ചു വീതിച്ചെടുക്കും. ഇതിനിടെ കടംനൽകിയ പണവും സ്വർണവും തിരിച്ചു ചോദിച്ചാൽ മൊബൈൽ ഓഫ് ചെയ്തു മുങ്ങുന്നതാണ് ഇവരുടെ പതിവ്. നാണക്കേട് മൂലം പലരും പുറത്തുപറയില്ല. നിരവധി പേർ ഇതിനോടകം പറ്റിക്കപ്പെട്ടിട്ടുണ്ട്.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️