ഭര്‍ത്താവ് വീട്ടില്‍ എത്താന്‍ താമസിച്ചതിനെ ചൊല്ലി തര്‍ക്കം; യുവതി ജീവനൊടുക്കി
ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഉമ്മന്നൂര്‍ വേങ്ങൂര്‍ ശ്രീനിലയത്തില്‍ അഭിലാഷിന്റെ ഭാര്യ ജാനു(22) ആണ് മരിച്ചത്. 2017 ഓഗസ്റ്റില്‍ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ നടന്ന സമൂഹ വിവാഹത്തിലാണ് അഭിലാഷും ജാനുവും വിവാഹിതര്‍ ആത്. ഇരുവരും തമ്മില്‍ ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് പരിഹരിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവ് വീട്ടില്‍ എത്താന്‍ താമസിച്ചതിനെച്ചൊല്ലി ജാനുവും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നു വീട്ടിനുള്ളില്‍ തൂങ്ങുകയായിരുന്നു. ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി ഭര്‍തൃവീട്ടുകാരും യുവതിയുടെ ബന്ധുക്കളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെങ്കിലും പൊലീസിന്റെയും ജനപ്രതിനിധികളുടെയും ഇടപെടീലില്‍ യുവതിയുടെ വീടായ വാളകത്ത് സംസ്കരിച്ചു. മക്കള്‍: ശബരി, ശിവാനി കൃഷ്ണ.