മുസ്ലിം സ്ത്രീകളെ ഓൺലൈൻ വിൽപ്പനയ്ക്ക് വച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി; അച്ഛനും അമ്മയുമില്ലാതെ ദുരിതജീവിതം കൊണ്ടെത്തിച്ചത് സൈബർക്രൈമിൽ
മുംബയ്: അനുവാദം കൂടാതെ നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും ബുള്ളി ഭായ് എന്ന ആപ്പിലൂടെ വിൽപ്പനയ്ക്ക് വച്ചതിന് പതിനെട്ടുകാരിയായ ശ്വേത സിംഗിനെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇരുപത്തിയൊന്ന് വയസുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാറും കേസിൽ അറസ്റ്റിലായിരുന്നു. ബംഗളൂരുവിൽ നിന്നും അറസ്റ്റിലായ വിശാൽ കുമാറാണ് ശ്വേതയുടെ പേര് വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള മറ്റൊരു ആപ്പ്ളിക്കേഷനായ സുള്ളി ഡീൽസ് നീക്കം ചെയ്ത് ആറുമാസത്തിനുള്ളിൽ സമാന രീതിയിൽ ബുള്ളിഭായ് എത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ശ്വേതയുടെ അമ്മ കാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് പിതാവും മരണപ്പെട്ടു. കൊമേഴ്സ് ബിരുദധാരിയായ സഹോദരിയും സ്കൾ വിദ്യാർത്ഥികളായ സഹോദരനും സഹോദരിയുമുണ്ട്. എഞ്ചിനീയറിംഗ് എൻട്രൻസ് ടെസ്റ്റിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു ശ്വേത.ജത്ത്ക്കൽസ 07 എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിദ്വേഷ പോസ്റ്റുകളും ആക്ഷേപകരമായ ചിത്രങ്ങളും ശ്വേത പങ്കുവച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ടവരും ഇതേ ആശയം പിന്തുടർന്നിരുന്നു. നേപ്പാൾ സ്വദേശിയായ ഗിയോ എന്ന സൃഹൃത്തിന്റെ നിർദേശപ്രകാരമാണ് ശ്വേത പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്.
ഉദ്ദം സിംഗ് നഗറിൽ നിന്നും അറസ്റ്റ് ചെയ്ത ശ്വേതയെ ജനുവരി അഞ്ച് വരെ റിമാൻഡ് ചെയ്യണമെന്ന് മുംബയ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇവരെ ഇന്ന് മുംബയിൽ എത്തിച്ച് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും.
പട്ടാമ്പി: പാലക്കാട് വിക്ടോറിയ കോളേജിന് സമീപമുള്ള അയ്യപുരം അംഗനവാടിയിൽ കഴിഞ്ഞ ദിവസം മോഷണം നടന്നു. പ്രധാന വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഫാനും ലൈറ്റും മോഷണം പോയി. ക്ലോക്ക് നശിപ്പിച്ച നിലയിലാണ്.മോഷ്ടാക്കൾ അടുക്കളയിൽ കയറി ഭക്ഷണവും പാകം ചെയ്ത് കഴിച്ചിട്ടാണ് പോയത്. കുക്കറിൽ പാതി വേവിച്ച ചോറ് ബാക്കി വച്ചിട്ടുണ്ട്. പാത്രങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു.രാവിലെ 10 മണിയോടനുബന്ധിച്ച് ജീവനക്കാരെത്തി അംഗൻവാടി തുറന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. കുഞ്ഞുങ്ങൾക്കുള്ള അരിയും സാധനങ്ങളുമാണ് മോഷ്ടാക്കൾ നശിപ്പിച്ചിട്ട് പോയത്. ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️