പാലക്കാട്: കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചികിത്സകിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ മകന് 7 ക്ലാസ് വിദ്യാര്‍ഥിയായ സുജിത്താണ് മരിച്ചത്. മലപ്പുറം പുത്തനങ്ങാടി സ്വദേശി അഷറഫിന്റെതാണ് കാര്‍.
അമിതവേഗതയില്‍വന്ന കാറിടിച്ചാണ് അപകടം. അപകടം കണ്ട സമീപവാസി കുട്ടിയെ ആശുപത്രിയലെത്തിക്കാന്‍ പറഞ്ഞതോടെ കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി. എന്നാല്‍ അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ടയര്‍ പഞ്ചറാണെന്നും പറഞ്ഞ് കുട്ടിയെ വഴിയില്‍ ഇറക്കിവിട്ട് കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടം . ആറരയോടെയാണ്ആശുപത്രിയില് എത്തിക്കാനായത്.