ഉദ്യോഗസ്ഥർ എത്തിയത് സിനിമയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചറിയാൻ; റെയ്ഡിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ
കൊച്ചി: തന്റെ ഓഫീസിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയിൽ വിശദീകരണവുമായി നടനും നിർമാതാവുമായ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട് ആണ് റെയ്ഡ് നടത്തിയതെന്നും, കൃത്യമായ തെളിവുകൾ നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ റെയ്ഡ് നടത്തിയത്. രണ്ട് കാറുകളിലെത്തിയ ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.ഉണ്ണി മുകുന്ദൻ ആണ് മേപ്പടിയാൻ നിർമിക്കുന്നത്. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് റെയ്ഡ് എന്നായിരുന്നു ഇ ഡിയുടെ വിശദീകരണം.ഉണ്ണി മുകുന്ദൻ തന്നെയാണ് സിനിമയിലെ നായകൻ. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.