സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് വില 36,120 രൂപ ഒരു ഗ്രാംമിന് 4515 രൂപ
കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,120 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്ന് 4515ല്‍ എത്തി. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു സ്വര്‍ണവില. ഒരു പവന് 35,920 രൂപയും ഗ്രാമിന് 4,490 രൂപയും.
പുതുവത്സര ദിനത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 36320 രൂപയും ഗ്രാമിന് 4545 രൂപയും. അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം.
ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.