മരം മുറിച്ച് വിറ്റു, മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു, ശരീരം തീയിലേക്ക് വലിച്ചെറിഞ്ഞു
റാഞ്ചി: മരം മുറിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ജാർഖണ്ഡിലെ സിംഡേഗയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സഞ്ജു പ്രധാൻ എന്നയാളാണ് കൊല്ലപ്പെട്ടത്.ജാർഖണ്ഡിലെ മുണ്ട സമുദായം മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന മരം കൊല്ലപ്പെട്ടയാൾ 2021 ഒക്ടോബറിൽ മുറിച്ച് വിറ്റിരുന്നു. ഇത് മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. 150 ഓളം ആളുകൾ ചേർന്നാണ് സഞ്ജു പ്രധാനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.ആൾക്കൂട്ടം ആദ്യം വടിയും ഇഷ്ടികയും ഉപയോഗിച്ച് ഇയാളെ മർദിച്ചു. മരച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷം ശരീരം തീയിലേക്ക് വലിച്ചെറിയുകയായിരുന്നവെന്നും കൊല്ലപ്പെട്ടയാളിന്റെ കുടുംബം പൊലീസിനോട് പറഞ്ഞു.