പൊലീസിന് നേരെ മോഷ്ടാവിന്റെ ആക്രമണം; എ എസ് ഐയ്ക്ക് കുത്തേറ്റു
കൊച്ചി: മോഷ്ടാവിന്റെ ആക്രമണത്തിൽ എ എസ് ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ എസ് ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കൈത്തണ്ടയിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളമശ്ശേരിയിൽ നിന്ന് മോഷണം പോയ ബൈക്ക് പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പൊലീസിനെ ആക്രമിച്ചത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.