കറുത്ത കാറിലേക്ക് മാറി മുഖ്യമന്ത്രി, മാറ്റത്തിന് പിന്നിലെ കാരണം ഇതാണ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി മുതൽ യാത്ര ചെയ്യുക കറുത്ത കാറിൽ. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്. പുതു വർഷത്തിൽ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണ് മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്ക് മാറ്റിയത്.മുഖ്യമന്ത്രിയുടെ വാഹനം ഒഴികെ അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികളാണ്. എന്നാൽ മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനുമായി ഇനിമുതൽ കറുത്ത ഇന്നോവ കാറുകളായിരിക്കും ഉപയോഗിക്കുക എന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിയുടെ സുരക്ഷ പരിഷ്കരണത്തിന്റെ ഭാഗമായിയാണ് പുതിയ ചുവടുമാറ്റം. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ ശുപാര്‍ശ പ്രകാരമാണ് കറുപ്പിലേക്ക് മാറാന്‍ തീരുമാനിച്ചത്. രാത്രി യാത്രക്ക് ഉൾപ്പെടെ ഏറ്റവും അനുയോജ്യമായത് കറുത്ത വാഹനങ്ങളാണ്. ഇപ്പോൾ മുഖ്യമന്ത്രി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ളാക്ക് ഇന്നോവ ക്രിസ്റ്റയാണ്.പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വി.വി.ഐ.പികൾ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വി.വി.ഐ.പിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമാണ് മുൻ ഡി.ജി.പി ശുപാർശ നൽകിയിരുന്നത്. അതാണ് സർക്കാർ അംഗീകരിച്ച് നടപടിയിലേക്ക് കടന്നത്.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut