കുഞ്ചാക്കോ ബോബൻ നായകനാകുന്ന ആദ്യ തമിഴ് ചിത്രം; രണ്ടഗത്തിന്റെ ടീസർ പുറത്തിറങ്ങി
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ആദ്യ തമിഴ് ചിത്രം ‘രെണ്ടഗ’ത്തിന്റെ ടീസർ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവ് ആണ്. ഗൗതം ശങ്കർ ,വിജയ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുൻ എബ്രഹാം, ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.