പറഞ്ഞതുകേൾക്കാതെ കാമുകി പഠിക്കാൻപോയി, മനംനൊന്ത് യുവാവ് ജീവനൊടുക്കി, പെൺകുട്ടിയെ കാണാനില്ല
കുമരകം : തന്റെ നിർദ്ദേശം പാലിക്കാതെ കാമുകി ബാഗ്ലൂരിൽ നഴ്സിംഗ് പഠനത്തിന് പാേയതിൽ മനം നാെന്ത് കാമുകൻ തൂങ്ങി മരിച്ചു , കാമുകിയെ കാണാതായി. അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹോമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപു (22) ആണ് തുങ്ങി മരിച്ചത്. ചീപ്പുങ്കൽ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷൻ വകുപ്പിപ്പിന്റെ വക ചിറയിൽ ചീപ്പിന്റെ സമീപത്തെ മരത്തിലാണ് യുവാവ് പ്ലാസ്റ്റിക് കയറിൽ ജീവനൊടുക്കിയത്. .ഇന്നലെ പകൽ 10.30 നാണ് യുവാവിനെ തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത് . സമീപം ഒരു എഴുത്തും കുടയും ഒരു ലേഡീസ് ബാഗും കണ്ടെത്തി. അവധിക്കു വന്ന പെൺകുട്ടിയുമായി യുവാവ് രാവിലെ ഇവിടേക്ക് വരുന്നത് പലരും കണ്ടിരുന്നു . സംഭവത്തിന് ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു . കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടേതെന്നു കരുതുന്ന മാെബൈൽ ഫാേൺ ബാഗിൽ കണ്ടെത്തി. പിന്നീട് മാലിക്കായൽ ഭാഗത്ത് നിന്നും ഒരു മാസ്കും കർച്ചീഫും കണ്ടെത്തി.ഇത് കാണാതായ പെൺകുട്ടിയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. തുടർന്ന് ഈ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളിനെ കണ്ടെത്താനായില്ല. ഇവിടം നിറയെ കുറ്റിക്കാടും ചതുപ്പുനിലങ്ങളും ആയതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വൈകുന്നേരത്താേടെ ഡാേഗ് സ്ക്വഡും എത്തിയിരുന്നു. പൊലീസ് നായ് കവണാറ്റിൻകര പാലം വരെ ഓടിയെത്തി. കോട്ടയം വെസ്റ്റ് സി.ഐ. ആർ.പി.അനൂപ് കൃഷ്ണ, എസ്. ഐ . ടി. ശ്രീജിത്ത്, എസ് ഐ . സി.ഹരികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽഅന്വേഷണം ആരംഭിച്ചു.ഗോപുവിന്റെ മാതാവ് ആശ, സഹോദരി: ദേവു.