ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കാസർകോട്: ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കീഴൂർ തുരങ്കത്തിന് സമീപത്ത് ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടത്.
തിരിച്ചറിയാൻ പറ്റാത്ത വിധം ഛിന്നഭിന്നമായ നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.