സൗദി അറേബ്യയിൽ തുടങ്ങുന്ന ക്ലിനികിൽ പാർട്നറാക്കാമെന്ന് വാഗ്ദാനം നൽകി 84 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
കുമ്പള: സൗദി അറേബ്യയിലെ ജിദ്ദയിൽ തുടങ്ങുന്ന ക്ലിനികിൽ പാർട്നറാക്കാമെന്ന് വാഗ്ദാനം നൽകി 84 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫിസ്സ ഇബ്രാഹിമിനെതിരെയാണ് കേസ്.
കുമ്പളയിലെ വി പി അബ്ദുൽ ഖാദർ കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർക്ക് നൽകിയ പരാതിയെ തുടർന്ന് കുമ്പള പൊലീസാണ് കേസെടുത്തത്.
മൂന്ന് വർഷം കഴിഞ്ഞിട്ടും ക്ലിനിക് തുടങ്ങാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് പരാതിയിൽ പറയുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.