ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 20 പേർക്ക് പരിക്ക്
കൊച്ചി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ച ട്രാവലറിന്റെ പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി സിഗ്നലിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്നെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ശബരിമലയിലേക്ക് പോകുകയായിരുന്നു ഇവർ. ഇടപ്പള്ളി ജംഗ്ഷന് സമീപത്തുവച്ച് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ അടക്കം മൂന്ന് വാഹനങ്ങളിൽ ചെന്ന് ഇടിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ഒൻപത് പേർക്കും, തീർത്ഥാടകർക്കുമാണ് പരിക്കേറ്റത്.