രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന രോഗികൾ 34,000ത്തിനടുത്ത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിവാര കേസുകൾ ഒരുലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 34,000ത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്. ബംഗാളിൽ ഇന്നുമുതൽ ഭാഗിക ലോക്ക്ഡൗണാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. സർക്കാർ പരിപാടികൾ ഓൺലൈനായിട്ടായിരിക്കും.ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.രാജ്യത്ത് 1500ലധികം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം അവസാനിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കണമോയെന്ന് ഈ ആഴ്ചയിലെ അവലോകന യോഗം തീരുമാനിക്കും.