ഒന്നാം വാർഷികവും തൽസമയ സെമിനാറും നടന്നു.
കാഞ്ഞങ്ങാട്: തവക്കൽ സ്റ്റാർട്ടപ്പ് എൽ.എൽ.പി. യുടെ ആശയം ജനങ്ങളിലേക്കെത്തിക്കുവാൻ പുതുവത്സരദിനത്തിൽ ആയമ്പാറ, കാലിയടുക്കത്ത് തൽസമയ സെമിനാറും, ഒന്നാം വാർഷികവും സംഘടിപ്പിച്ചു.
വൻകിട കമ്പനികൾ വ്യവസായ – വാണിജ്യ മേഖലയെ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ രംഗത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ചെറുകിട സംരഭകരുടെ ഉപജീവന മാർഗ്ഗം വരെ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. വൻകിടക്കാരുടെ മുന്നിൽ പകച്ച് പിൻമാറാതെ കൂട്ടായ്മയിലൂടെ സാധാരണ സംരംഭകർക്ക് മുന്നേറ്റം ഉണ്ടാക്കുവാനാണ് ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നത്. മികച്ച സാങ്കേതിക വിദ്യ, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവയിലൂടെ സാധാരണക്കാരനും മുന്നേറാനാകും. ഈ വിശ്വാസത്തോടെ രൂപീകരിക്കപ്പെട്ട ഒരു കമ്പനിയാണ് തവക്കൽ സ്റ്റാർട്ടപ്പ് എൽ.എൽ.പി. (ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ്. ആയമ്പാറ കാലിയാടുക്കത്ത് വച്ച് പുതുവത്സര ദിനത്തിൽ നടന്ന ഒന്നാം വാർഷിക,തത്സമയ പരിപാടികൾ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. വെബ്സൈറ്റ് ലോഞ്ചിങ്ങും അവർ നിർവഹിച്ചു.പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദൻ അധ്യക്ഷതവഹിച്ചു ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് മുൻ ഡെപ്യുട്ടി ഡയറക്ടർ ടി. എസ്. ചന്ദ്രൻ , ബിസ്സിനസ് കൺസൾട്ട ന്റ് ശിവകുമാർ ചാലക്കുടി എന്നിവർ വിശിഷ്ടാതിഥികളായി. പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർ ലത. കെ, പള്ളിക്കര പഞ്ചായത്ത് മെമ്പർ എം. ഗോപാലൻ,
എ. എ ഡബ്ല്യൂ. കെ. ഉദുമ യൂണിറ്റ് പ്രസിഡന്റ് എ. സതീശൻ,
പൊതു പ്രവർത്തകരായ
ഗിരീശൻ, വി. രാജൻ ആയമ്പാറ, ആർ. സ ഞ്ജീവൻ, കെ. ടി. വിജയൻ മാസ്റ്റർവെള്ളിക്കോത്ത് ബെണ്ടിച്ചാൽ അബ്ദുൾ രഹിമൻ എന്നിവർ ആശംസകൾ നേർ ന്നു . ടി. എസ്. എൽ. എൽ. പി മാനേജിങ് ഡയറക്ടർ അബ്ദുള്ള ക്കുഞ്ഞി തവക്കൽ സ്വാഗതവും ഡയറക്ടർ മധുസൂദനൻ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.ചടങ്ങിൽ തവക്കൽ ഗ്രൂപ്പിന്റെ ഫൗണ്ടർ ബണ്ടിച്ചാൽ അബ്ദുറഹ്മാനെയും ഗ്രൂപ്പിന്റെ ആശയം മനസ്സിലാക്കി കടന്നു വന്ന ആദ്യ പതിനൊന്ന് ഷെയർ ഹോൾഡേഴ്സ് നെയും ആദരിക്കുന്ന ചടങ്ങും നടന്നു. തുടർന്ന് മാനവ ശേഷി വികസന പരിശീലകൻ അഡ്വക്കേറ്റ് നവീൻ കുമാർ .എം സംരംഭകത്വ വികസനപരിശീലന ക്ലാസുകൾ കൈകാര്യം ചെയ്തു.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️