കൊച്ചിയിൽ തിയേറ്ററിനുള്ളിൽ ജീവനക്കാരൻ തീകൊളുത്തി മരിച്ച നിലയിൽ
കൊച്ചി: പെരുമ്പാവൂർ ഇ വി എം തിയേറ്ററിനകത്ത് യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല സ്വദേശി മണികണ്ഠനാണ് (29) മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം നടന്നത്.മണികണ്ഠൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോളും കന്നാസും ലൈറ്ററും മൃതദേഹത്തിന്റെ സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. എട്ട് വർഷമായി ഇ വി എം തിയേറ്ററിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ. മരണകാരണം വ്യക്തമല്ല.