വാദ്യകലാചാര്യൻ ശ്രീ പുല്ലൂർ ബാലകൃഷ്ണമാരാരെ പട്ടും വളയും നൽകി ആദരിച്ചു
വാദ്യകലാരംഗത്ത് അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഉത്തരകേരളത്തിലെ പ്രഗദ്ഭ വാദ്യകലാചാര്യൻ ശ്രീ പുല്ലൂർ ബാലകൃഷ്ണമാരാരെ പട്ടും വളയും നൽകി ആചാരപൂർവ്വം ആദരിച്ചു. പുല്ലൂർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ 31. 12.2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ കെ.യു.ദാമോദര തന്ത്രികൾ പല്ലൂർ ബാലകൃഷ്ണ മാരാരെ പട്ടും വളയും നൽകി വാദ്യകലാരത്നം എന്ന് സ്ഥാനപ്പേര് വിളിച്ച് ആദരിച്ചു. ബാലകൃഷ്ണമാരാരുടെ ഗുരുനാഥനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ വാദ്യകലാരംഗത്തെ പ്രമുഖർ സംബന്ധിച്ചു.
തുടർന്ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന പരിപാടി അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. വാദ്യരത്നം മഡിയൻ രാധാകൃഷ്ണമാരാർ അധ്യക്ഷത വഹിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുല്ലൂർ ബാലകൃഷ്ണമാരാർക്ക് കീർത്തി പത്രം സമർപ്പിച്ച് അനുഗ്രഹഭാഷണം നടത്തി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.അരവിന്ദൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ ടി.വി. കരിയൻ, എം.വി.നാരായണൻ, പി.പ്രീതി, എ.ഷീബ, വാദ്യകലാചാര്യൻമാരായ കലാചാര്യ നീലേശ്വരം