ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഭിഭാഷകന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി : വെറ്റില ചാളിക്കവട്ടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.ഹൈക്കോടതി അഭിഭാഷകൻ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സിന്റെ ഗാന്ധിനഗറിൽനിന്നുള്ള രണ്ട് യൂണിറ്റുകളുടെ തീവ്ര പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പടെയുള്ള രേഖകൾ പൂർണമായും കത്തി നശിച്ചു.രാവിലെ ആറരയോടെയായിരുന്നു സംഭവം.