അണ്ടർ 19
ജില്ലാ വടംവലി ചാമ്പ്യൻഷിപ്പും ദേശീയ വടംവലി താരങ്ങൾക്കുളെ ആദരിക്കലും 2 ന്
കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല കാസർകോട് ജില്ലാ വടം വലി അസോസിയേഷനുമായി സഹകരിച്ചുകൊണ്ട്
ജനുവരി രണ്ടിന് മേലാങ്കോട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി. സ്കൂളിൽ നടക്കുന്ന
അണ്ടർ 19 ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൻ്റെ
ഒരുക്കങ്ങൾ പൂർത്തിയായതായി
ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
മൂന്ന് വിഭാഗങ്ങളായിട്ടാണ് മൽസരം നടക്കുക .
ആൺകുട്ടികൾ 560 കിലോ,
പെൺകുട്ടികൾ 460 കിലോ ,
മിക്സഡ് 560 കിലോ.
2002 ആഗസ്റ്റ് 31നകം ജനിച്ചവർക്കാണ് മൽസരത്തിൽ പങ്കെടുക്കാൻ അവസരം.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 20 ലധികം ടീമുകൾ മൽസരത്തിൽ പങ്കെടുക്കും.
വിജയിക്കുന്ന ടീമുകൾ നിന്ന് സെലക്ട് ചെയ്ത
വർക്ക് ജനുവരി 9ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
മൽസരം രാവിലെ 10ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയർമാൻ എം രാഘവൻ അധ്യക്ഷനാകും.നഗരസഭാ ചെയർപേഴ്സൺ കെ സുജാത മുഖ്യാതിഥിയാകും .
2021 നടന്ന നാഷണൽ വടംവലി മൽസരത്തിൽ പങ്കെടുത്ത് മെഡൽ നേടിയ ജില്ലയിലെ 32 കായിക താരങ്ങളെയും ടീം കോച്ച് ,മനേജർ എന്നിവരെ ഉദ്ഘാടന ചടങ്ങിൽ അനുമോദിക്കും.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വക്കേറ്റ് പി അപ്പുക്കുട്ടൻ,
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി
ഡോക്ടർ പി പ്രഭാകരൻ,
ബാലബോധിനി വായനശാല പ്രസിഡൻറ്
പ്രൊഫസർ വി കരുണാകരൻ,
എ സി കണ്ണൻ നായർ സ്മാരക സ്കൂൾ പ്രധാനാധ്യാപകൻ
കൊടക്കാട്
നാരായണൻ മാസ്റ്റർ , വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്
രഘുനാഥ്, ജില്ലാ സെക്രട്ടറി
ഹിറ്റ്ലർ ജോർജ്, വടംവലി അസോസിയേഷൻ സംസ്ഥാന നിരീക്ഷകൻ പ്രവീൺ മാത്യു, ഏ കെ.ആൽബർട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
പത്ര സമ്മേളനത്തിൽ സംഘടക സമിതി ചെയർമാൻ എം. രാഘവൻ,
ജനറൽ കൺവീനരും, ജില്ലാ വടം വലി അസോസിയേഷൻ വൈസ് പ്രഡിഡൻ്റ് കെ. വി. സജിത്ത് മാസ്റ്റർ അതിയാമ്പൂർ,
എ കെ
ആൽബർട്ട്
, സി. ശശിധരൻ, കെ.അനിൽകുമാർ, കെ. നിധിൻ, എ.കെ. രസിക് എന്നിവർ സംബന്ധിച്ചു.
ADV:-ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️